കണ്ണൂര്‍: കണ്ണൂര്‍ ആര്‍ടിഒ ഓഫീസിലെ ജീവനക്കാരനായ സുബ്രഹ്മണ്യന് നമ്പൂതിരിയെ ജോലി സമയത്ത് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും വനിതാ ജീവനക്കാരിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലള്ള പരാമര്‍ശം നടത്തുകയും ചെയ്ത ബസ് ഏജന്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള എന്‍ജിഒ സംഘ് കണ്ണൂര്‍ ജില്ലാ സമിതി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.ഒ.ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.പി.രാജന്, പി.പ്രദീപ്കുമാര്‍, സി.രമേശന് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി സജീവന് ചാത്തോത്ത് സ്വാഗതവും ജോ.സെക്രട്ടറി വി.പ്രജിത്ത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: