തലശ്ശേരി: മാറാരോഗികള്‍ക്ക് മുഖം കൊടുക്കാന്‍ വിമുഖത കാട്ടുന്ന സമൂഹത്തിനെതിരെ ഉണര്‍ത്തുപാട്ടുമായി ‘അശ്വതി’ എന്ന ഹ്രസ്വചിത്രം പ്രകാശനം ചെയ്തു. കാന്‍സര്‍ ബാധിതരായി സ്കൂളില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട കുട്ടിക്ക് കൈത്താങ്ങായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും കണ്ണു തുറപ്പിക്കുന്ന സഹപാഠിയുടെ കഥയാണ് അശ്വതി എന്‍ ഹ്രസ്വ ചിത്രം. പി.ആര്.നാഥിന്റെ ഉദയാമൃത ചിന്തകള്‍ എന്ന ലേഖന സമാഹാരത്തിലെ ഉഷയുടെ തലമുടി എന്ന കുറിപ്പിനെ ആധാരമാക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. രോഗം കുറ്റമല്ല അവരോടൊപ്പം ചേര്‍ന്നു നില്ക്കുമ്പോള് സ്നേഹം ഉത്തമ ഔഷധമായി മാറുന്നു എന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്.
വിസ്മയം വിഷ്വല്‍ ആണ് ചിത്രം ഒരുക്കിയിട്ടുള്ളത്. എളമ്പിലാട് നാരായണന് തിരക്കഥ എഴുതിയ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത് തലശ്ശേരി മനേക്കര സ്വദേശിയായ സന്ദീപ് മോഹന്‍ദാസ് ആണ്. രമേഷ് കാവിലിന്റെതാണ് കവിത. ക്യാമറ ശ്രീജിത്ത് വിജയന്, എന്‍.കെ.കിഷോര്‍, ഇല്ലിക്കെട്ട് നമ്പൂതിരി, ജിഷ്ണു മുരളി എന്നിവരാണ് ചിത്രത്തില്‍ വേഷമിട്ടത്. തലശ്ശേരി ഗോകുലം ഹോട്ടല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുല്ലപ്പള്ളി രാമചന്ദ്രന് എംപി ചിത്രത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു. കേരളത്തിലെ എല്ലാ സ്കൂളുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് ചിത്രത്തിന്റെ അണിയറ ശില്പികളായ കുഞ്ഞിക്കണ്ണന് വാണിമേല്‍, ഇല്ലിക്കെട്ട് നമ്പൂതിരി, സന്ദീപ് മോഹന്‍ ദാസ്, എളമ്പിലാട് നാരായണന് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: