കൊട്ടാരക്കര: ചിരട്ടക്കോണം കത്തോലിക്കാ പള്ളിയില്‍ മോഷണം.ചിരട്ടക്കോണം സെന്റ്മേരീസ് മലങ്കര സുറിയാനി കത്തോലിക്കാപള്ളിയില്‍ മോഷണം നടന്നു. ഞായറാഴ്ച രാത്രിയിലാണ് സംഭവം. പള്ളിക്കുള്ളിലും പുറത്തുമുണ്ടായിരുന്ന മൂന്ന് വഞ്ചികള്‍ പൊളിച്ച് പണം അപഹരിച്ചു. പള്ളിയുടെ ജനല്‍കമ്പികള്‍ വളച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. പള്ളിക്കുള്ളിലുണ്ടായിരുന്ന രണ്ട് നേര്‍ച്ചവഞ്ചികള്‍ കുത്തിതുറന്ന് പണം അപഹരിച്ചു. സ്റ്റോര്‍ മുറികള്‍ തുറക്കുവാനുള്ള ശ്രമം വിജയിച്ചില്ല. പള്ളിക്ക് മുന്‍വശത്തുള്ള ഗ്രോട്ടോയ്ക്കു സമീപമുണ്ടായിരുന്ന വഞ്ചിയും പൊളിച്ച് പണം അപഹരിച്ചിട്ടുണ്ട്. ഇരുപതിനായിരം രൂപയോളം നഷ്ടപ്പെട്ടതായാണ് കണക്കാക്കുന്നത്. കൊട്ടാരക്കര പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: