ബാലുശ്ശേരി: മൂന്ന് നാള് നീണ്ടു നില്ക്കുന്ന കോഴി ക്കോട് റവന്യൂജില്ലാ ശാസ്ത്രോത്സവം ഇന്ന് തുടങ്ങും. ബാലുശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍, ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍, നന്മണ്ട ഹയര്‍സെക്കണ്ടറി സ്കൂള്‍, കോക്കല്ലൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളിലായാണ് മേള നടക്കുന്നത്. മേളയുടെ ഉദ്ഘാടനം ഇന്ന് രാവിലെ പത്തിന് ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ എംഎല്‍എ പുരുഷന്‍കടലുണ്ടി നിര്‍വ്വഹിക്കും. പതിനേഴ് ഉപജില്ലകളില്‍ നിന്നായി ഒന്‍പതിനായിരത്തോളം കുട്ടികള്‍ മേളയില്‍ പങ്കെടുക്കും. പ്രവര്‍ത്തി പരിചയമേള, ഐടി മേള, സാമൂഹ്യശാസ്ത്ര മേള ബാലുശ്ശേരി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളുകളിലും ശാസ്ത്രമേള കോക്കല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലും ഗണിത ശാസ്ത്ര മേള നന്മണ്ട ഹയര്‍സെക്കണ്ടറി സ്കൂളിലും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: