ഹൈദരാബാദ്: സ്കൂളിന്റെ ലിഫ്റ്റില്‍ തല കുടുങ്ങി നഴ്സറി വിദ്യാര്‍ത്ഥി മരിച്ചു. സയ്യിദ സനൈബ് എന്ന മുന്നുവയസുകാരിയാണ് മരിച്ചത്. ആന്ധ്രപ്രദേശിന്റെ തലസ്ഥാനമായ ഹൈദരാബാദില്‍ ചൊവ്വാഴ്ച രാവിലെയാണ് അപകടം നടന്നത്.
സ്കൂളിന്റെ താഴത്തെ നിലയില്‍ നിന്ന് മൂന്നാം നിലയിലേക്ക് പോകുന്നതിനിടെ കുട്ടിയുടെ തല ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് സ്കൂളിന് മുന്നില്‍ രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധിച്ചു. സ്കൂള്‍ അധികൃതരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് ഇവരുടെ വാദം.
ലിഫ്റ്റിന് സമീപം സുരക്ഷാ ജീവനക്കാരില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: