ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ട്രെയിന്‍ പാളം തെറ്റി 20 പേര് മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. ക്വറ്റയില്‍ നിന്നു റാവല്‍പിണ്ടിയിലേക്കു പോവുകയായിരുന്ന ജാഫര്‍ എക്പ്രസിന്റെ നാലോളം കോച്ചുകളാണ് പാളം തെറ്റിയത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ട്രെയിനിന്റെ ബ്രേക്ക് തകരാറിലായതാണ് അപകടത്തിനു കാരണമായതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ലോക്കോപൈലറ്റും അദ്ദേഹത്തിന്റെ സഹായിയും രണ്ട് പോലീസ് ഉദ്യോഗസ്ഥരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: