ചര്‍മ്മത്തിന്റെ ചുളിവുകള്‍ മാറ്റാം

Tuesday 17 November 2015 7:15 pm IST

മുഖത്ത് ചുളിവുകള്‍ ഉണ്ടാകാന്‍ എത്ര പ്രായം ചെന്നവരാണെങ്കിലും ഇഷ്ടപ്പെടുന്ന ഒന്നല്ല. ചുളിവുകളൊന്നുമില്ലാത്ത സുന്ദര ചര്‍മ്മമാണ് ആരും കൊതിക്കുന്നത്. മുഖത്തെ ചുളിവുകള്‍ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും. ചര്‍മത്തിന് ദൃഢത നല്‍കുന്ന കൊളാജന്‍ എന്ന ഘടകം കുറയുന്നതാണ് ചുളിവുകള്‍ ഉണ്ടാകാന്‍ കാരണം. ചര്‍മത്തിനുണ്ടാകുന്ന ചുളിവുകള്‍ മാറ്റാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ ഇതാ. വെളിച്ചെണ്ണകൊണ്ട് മുഖം മസാജ് ചെയ്യുന്നതിലൂടെ മുഖത്തെ ചുളിവുകള്‍ മാറികിട്ടും. തേന്‍ ഉപയോഗിച്ച് മസാജ് ചെയ്യുന്നതിലൂടെയും ഇതേ ഫലം ലഭിക്കും. സ്‌ട്രോബറി പഴം കുഴമ്പ് രൂപത്തിലാക്കി മുഖത്തു തേയ്ക്കുക. അര മണിക്കൂറിന് ശേഷം കഴുകി കളയുക. ബദാം പാലിലിട്ട് കുതിര്‍ത്തശേഷം അരച്ചെടുത്ത് മുഖത്ത് പുരട്ടി കുറച്ചുനേരം കഴിഞ്ഞ് കഴുകി കളയുക. ചുളിവുകള്‍ മാറും. ചെറുനാരങ്ങാ നീരും തേനും യോജിപ്പിച്ചു പുരട്ടുന്നതും നല്ലതാണ്. മുഖത്ത് തൈര് പുരട്ടി പത്ത് മിനിട്ട് മസാജ് ചെയ്യുക. ചുളിവുകള്‍ അകറ്റാന്‍ തൈരിന് സാധിക്കും. ധാരാളം വെള്ളം കുടിയ്ക്കുകയെന്നതും പ്രധാനമാണ്. ഇത് ചര്‍മത്തിന്റെ വരള്‍ച്ചയും അതുവഴി ചുളിവുകളും കുറയ്ക്കാന്‍ സഹായിക്കും. ഇലക്കറികള്‍, ബീന്‍സ്, ഓറഞ്ച് തുടങ്ങിയ ഭക്ഷണങ്ങള്‍ ചര്‍മത്തില്‍ ചുളിവു വരാതിരിക്കാന്‍ സഹായിക്കും. വൈറ്റമിന്‍ ഇ ക്യാപ്‌സൂളുകള്‍ പൊട്ടിച്ചൊഴിച്ച് അതില്‍ തൈര്, തേന്‍, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ചുളിവുകള്‍ മാറാന്‍ നല്ലതാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേപോലെ ഉപയോഗിക്കാവുന്ന മാര്‍ഗമാണിത്. ആപ്പിള്‍, പൈനാപ്പിള്‍, തക്കാളി എന്നിവയുടെ പള്‍പ്പ് മുഖത്തു പുരട്ടുന്നതും മുഖത്തെ ചുളിവുകള്‍ അകറ്റും. ചെറുനാരങ്ങാനീരില്‍ തേന്‍ കൂടാതെ പഞ്ചസാര ചേര്‍ത്ത്  മസാജ് ചെയ്യുന്നതും ചുളിവ് മാറാന്‍ സഹായിക്കും. പഞ്ചസാരയിലെ ഗ്ലൈകോളിക് ആസിഡ് മൃതചര്‍മത്തെ അകറ്റാന്‍ സഹായിക്കും. മുന്തിരി തൊലി നീക്കി മുഖത്ത് മസാജ് ചെയ്യുന്നതും ചുളിവകറ്റാന്‍ നല്ലതാണ്. മുട്ടവെള്ളയും ഈ ഗുണം നല്‍കുന്നു. ആവണക്കെണ്ണ മുഖത്തു പുരട്ടി അല്‍പനേരം മസാജ് ചെയ്യുന്നതും ചര്‍മ്മത്തിലെ ചുളിവകറ്റാന്‍ സഹായിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.