ചേര്‍ത്തല: പട്ടണക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം അവസാനഘട്ടത്തിലേക്ക്. രണ്ടു ദിവസത്തിനകം അന്വേഷണ സംഘം ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 65-ാം വകുപ്പു പ്രകാരമുള്ള അന്വേഷണമാണ് ബാങ്കില്‍ നടക്കുന്നത്.
ചേര്‍ത്തല അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസിന്റെ മേല്‍ നോട്ടത്തിലാണ് അന്വേഷണം. കഴിഞ്ഞ 10 ദിവസമായി നാലു സഹകരണ വകുപ്പ് ഉദ്യോഗസ്ഥരാണ് ബാങ്കില്‍ പരിശോധനകള്‍ നടത്തത്തുന്നത്. ജീവനക്കാരുടെയും ബോര്‍ഡംഗങ്ങളുടെയും മൊഴികള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ബാങ്കിലെ രേഖകള്‍ പരാതിക്കാര്‍ക്ക് ചോര്ത്തികൊടുത്തതാണെന്നും ഉന്നത നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭരണം നടത്തുന്ന താലൂക്കിലെ പ്രധാന സഹകരണ സ്ഥാപനമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: