തൈക്കാട്ടുശ്ശേരിയില്‍ ചിക്കന്‍പോക്‌സ് പ്രതിരോധമരുന്ന് വിതരണം ചെയ്തു

Tuesday 17 November 2015 9:08 pm IST

പൂച്ചാക്കല്‍: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡ് ഉളവയ്പ് മേഖലയില്‍ ചിക്കന്‍പോക്‌സ് വ്യാപകമാകുന്നത് തടയുവാന്‍ ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചു. രോഗികളെ ബോധവത്കരിക്കുവാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബി. സന്തോഷ്, എസ.് ജോയി തുടങ്ങിയവര്‍ ഭവന സന്ദര്‍ശനം നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളില്‍ പ്രതിരോധ മരുന്നുവിതരണത്തിന്റെ ഉദ്ഘാടനം തൈക്കാട്ടുശേരി ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ: ജയ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഒന്നാം വാര്‍ഡ് ഗ്രാമ പഞ്ചായത്തംഗം വിമല്‍ രവീന്ദ്രന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. രോഗം പകരുന്നത് നേരിട്ടുള്ള സംസര്‍ഗത്തിലൂടെയോ, ചുമ, തുമ്മല്‍ ഇവയിലൂടെ പുറത്തുവരുന്ന നേര്‍ത്ത കണികകളിലൂടെയോ വായു വിലൂടെയോ ആണ് രോഗം പകരുന്നത്. രണ്ടാംഘട്ടമായി വൈറസ് പെരുകുമ്പോള്‍ രോഗിക്ക് ചെറിയ പനി, അസ്വസ്ഥത, പേശീവേദന എന്നിവയുണ്ടാകും. വേഗം പടര്‍ന്നുപിടിക്കുന്ന രോഗമായതിനാല്‍ കുടുംബത്തിലെ എല്ലാ വര്‍ക്കും പകരാനുള്ള സാധ്യത 90 ശതമാനമണ്. ചിക്കന്‍പോക്‌സ് ഉള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക. സ്‌കൂളുകള്‍, ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ , കുടുംബം എന്നിവടിങ്ങളില്‍ സമ്പര്‍ക്കംമൂലം രോഗം പകരാന്‍ സാധ്യത കൂടുതലാണ്. വിശ്രമിക്കുക. കുമിളകള്‍ പൊട്ടിക്കാതിരിക്കുക. കുട്ടികളുടെ കൈകളില്‍ കയ്യുറ ധരിപ്പിക്കുക. പ്രത്യേകിച്ചും ചൊറിച്ചില്‍ കൂടുതലുള്ള രാത്രിസമയങ്ങളില്‍ . മുതിര്‍ന്നവര്‍ക്ക് ചൊറിച്ചില്‍ കുറയ്ക്കുന്നതിനും ആശ്വാസത്തിനും സ്പഞ്ചുപയോഗിച്ച് തണുത്തവെള്ളത്തിലെ കുളി സഹായിക്കും. കലാമിന്‍ ലോഷന്‍ കൊണ്ട് മുറിവ് മൃദുവായി അമര്‍ത്തുന്നത് ചൊറിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ര്‍ ബി.സന്തോഷ് ബോധവത്ക്കരണ സന്ദേശം നല്‍കി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.