മുഹമ്മ: കലവൂര്‍ ഐടിസി കോളനി പുതുവല്‍വീട്ടില്‍ വേണുഗോപാലിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ ഒരാളെകൂടി പോലീസ് അറസ്റ്റുചെയ്തു. കലവൂര്‍ കോളനിയില്‍ രമണന്റെ മകന് രഞ്ജിത്ത് (മാക്കാന് രഞ്ജിത്ത്-35)ആണ് അറസ്റ്റിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഗൂഢാലോചനയിലും പ്രതികളെ രക്ഷപെടാന്‍ സഹായിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസ്. ഒളിവിലായിരുന്ന ഇയാള്‍ ഇന്നലെ വെളുപ്പിനെ വീട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മണ്ണഞ്ചേരി പോലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇനി ഈ കേസില്‍ ക്വട്ടേഷന്‍ സംഘാഗംമായ വൈക്കം തലയോലപ്പറമ്പ് സ്വദേശി ബാബു എന്ന നജുമുദ്ദീനെ കൂടി പിടികൂടാനുണ്ടെന്ന് മാരാരിക്കുളം സിഐ കെ.ജി. അനീഷ് പറഞ്ഞു. 2015 ജനുവരി 28ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: