മുഹമ്മ: മയക്കുമരുന്നിന് അടിമയായ യുവാവ് നിരവധിപേരെ മര്‍ദിച്ച ശേഷം രക്ഷപെടാന്‍ ശ്രമിച്ചു. പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ ഓടിച്ചിട്ട് പിടികൂടി. മുഹമ്മ 11-ാം വാര്‍ഡില്‍ ലക്ഷംവീട് കോളനിയില്‍ അമ്പിളി(21)ആണ് നിരവധിപേരെ മര്‍ദിച്ചതായി പരാതിയുണ്ടായത്. മുഹമ്മ ബീവറേജസിന് സമീപം ഇന്നലെ വൈകിട്ട് 4.30 ഓടെയാണ് സംഭവം. ഓട്ടോറിക്ഷ തൊഴിലാളി ചാലാച്ചിറ റെജി(45), പോട്ടച്ചാല്‍ ചന്ദ്രബോസ്(55), മല്‍സ്യക്കച്ചവടക്കാരനായ മാഹീന്‍കുട്ടി(55), പാന്തേഴത്ത് സാബു(50)എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ മുഹമ്മ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: