മാവേലിക്കര: അടുത്ത വര്‍ഷം ജനുവരി എട്ട്, ഒന്‍പത്, പത്ത് തീയതികളില്‍ മാവേലിക്കരയില്‍ നടക്കുന്ന ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠത്തില്‍ കേന്ദ്രസംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കലാരത്നം വാരണാസി വിഷ്ണു നമ്പൂതിരി ലോഗോ പ്രകാശനം നിര്‍വ്വഹിച്ചു.
സ്വാഗത സംഘം ഉപാദ്ധ്യക്ഷന്‍ എ.കെ. ദാമോദരന്‍, സ്കൂള്‍ മാനേജിംഗ് ട്രസ്റ്റി എം.എന്‍. ശശിധരന്, സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.കെ. നാരായണക്കുറുപ്പ്, സുനില്‍കുമാര്‍, പി.ശ്രീജിത്ത്, എം. മധുസൂദനന്‍പിള്ള, കെ.എസ്. സന്തോഷ്കുമാര്‍, അഡ്വ.അനില്‍വിളയില്‍, ജയപ്രകാശ് വല്യത്താന്, ബാലന്‍പിള്ള ചെറുമഠം, എച്ച്.അരുണ്‍, ജയശ്രീ, ഗിരിജാദേവി എന്നിവര്‍ പങ്കെടുത്തു.
‘ഭാവനീയം-2016’ എന്ന പേരിലുള്ള ലോഗോ തയ്യാറാക്കിയത്. സര്ഗഗോപനും മഹേഷ് ചുനക്കരയും ചേര്‍ന്നാണ്. ആലപ്പുഴ ജില്ലയിലെ 23 വിദ്യാനേകതന് സ്കൂളുകളിലും ഇതേ സമയം ലോഗോ പ്രദര്‍ശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: