എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ക്കായി നല്കുന്ന അന്നദാനം അയ്യപ്പസ്വാമിക്കുള്ള നിവേദ്യമായി മാറണമെന്ന് ശബരിമല അയ്യപ്പസേവാ സമാജം ദേശീയ വൈസ് പ്രസിഡന്റ് കുമ്മനം രാജശേഖരന്. ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ എരുമേലിയിലെ അന്നദാന സേവാകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ ഹിന്ദുഐക്യവേദി എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ബിജി കല്യാണി അദ്ധ്യക്ഷത വഹിച്ചു. തീര്‍ത്ഥാടകര്‍ക്കുള്ള അന്നദാന വിതരണോദ്ഘാടനം ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന സംഘടനാ സെക്രട്ടറി വി.കെ. വിശ്വനാഥന് നിര്‍വ്വഹിച്ചു.
കുടിവെള്ള വിതരണത്തിന്റെ ഉദ്്ഘാടനം എരുമേലി ഗ്രാമപഞ്ചായത്തംഗം ടി.എസ്. കൃഷ്ണകുമാര്‍ നിര്‍വ്വഹിച്ചു. ജൈവകൃഷി കര്‍ഷകനായ മോഹന്‍ദാസ് കൊണ്ടുവന്ന പച്ചക്കറികള്‍ സമാജം സംസ്ഥാന സഹ സംഘടനാ സെക്രട്ടറി ടി.കെ. കുട്ടന് ഏറ്റുവാങ്ങി. ചടങ്ങില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് വി.കെ. സജീവന്, വ്യവസ്ഥ പ്രമുഖ് കെ.കെ. മോഹന്‍ദാസ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി, സേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, വി.എച്ച്.പി. പ്രഖണ്ഡ് പ്രമുഖ് ടി.കെ. കൃഷ്ണന് കുട്ടി, ഹിന്ദുഐക്യവേദി പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്, കനകപ്പലം, ആര്‍എസ്എസ് എരുമേലി താലൂക്ക് കാര്യവാഹ് വി.ആര്. രതീഷ്, ബാലഗോകുലം താലൂക്ക് കാര്യദര്‍ശി എസ്. രാജന് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: