തലശ്ശേരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധക്ഷേമ പദ്ധതികള്‍ സാധാരണക്കാര്‍ക്ക് പ്രാപ്തമാക്കുന്നതിനും വിവരാവകാശ നിയമബോധവത്കരണത്തിനും ആവശ്യമായ ഘട്ടങ്ങളില്‍ സൗജന്യ നിയമസഹായം ലഭ്യമാക്കുന്നതിനുമായി സഹായി എന്ന പേരില്‍ ഒരു സന്നദ്ധ സംഘടന രൂപീകൃതമായി. സംഘടനയുടെ ഭാരവാഹികളായി അഡ്വ.കെ.കെ.ബാലറാം, സി.ചന്ദ്രശേഖരന്-രക്ഷാധികാരിമാര്‍, അജയകുമാര്‍ മീനോത്ത്-പ്രസിഡണ്ട്, റിട്ട.പ്രൊഫസര്‍ ടി.എച്ച്.ഗംഗാധരന്-വൈസ് പ്രസിഡണ്ട്, രണേശ് റാം പ്രസാദ്-സെക്രട്ടറി, സുരേഷ് ബാബു-ജോയന്റ് സെക്രട്ടറി, ജിതേഷ്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. അഭിഭാഷകരായ ആര്.ജയപ്രകാശ്, ശശിധരന്, ശ്രീകാന്ത് വര്‍മ്മ, ജിതിന് രഘുനാഥ് എന്നിവരാണ് നിയമോപദേശകര്‍. സഹായിയുടെ ഓഫീസിന്റെ ഉദ്ഘാടനം ഡിസംബര്‍ 6 ന് രാവിലെ 11 മണിക്ക് പ്രൊഫ.റിച്ചാര്‍ഡ് ഹെ എംപിയും ലോഗോ പ്രകാശനം അഡ്വ.കെ.കെ.ബാലറാമും നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: