പയ്യന്നൂര്‍: പയ്യന്നൂര്‍ ഉപജില്ലാ കായിക മേള ഇന്നു മുതല്‍ 21 വരെ എ.കുഞ്ഞിരാമന് അടിയോടി സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കുളില്‍ നടക്കും’. പയ്യന്നര്‍ എഇഒ വി.എം.രാജീവന് പതാക ഉയര്‍ത്തും. ഉപജില്ലയിലെ 94 സ്കുളുകളില് നിന്നായി രണ്ടായിരത്തിലധികം കായിക താരങ്ങള്‍ മേളയില്‍ പങ്കെടുക്കും. മേളയുടെ ഔപചാരികമായ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സി.കൃഷ്ണന് എംഎല്‍എ നിര്‍വഹിക്കും. ഉദ്ഘാടനത്തൊടനുബന്ധിച്ച് സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന പിടി ഡിസ്പ്ലെയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: