പാരലല്‍ കോളേജ് ധനസഹായം അപേക്ഷ ക്ഷണിച്ചു

Tuesday 17 November 2015 10:13 pm IST

കണ്ണൂര്‍: ജില്ലയിലെ വിവിധ പാരലല്‍ കോളേജുകളില്‍ 2015-16 വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി (പ്ലസ്ടു) ഡിഗ്രി, പിജി കോഴ്‌സുകളില്‍ പഠിക്കുന്ന പട്ടികജാതി, മറ്റര്‍ഹ സമുദായ വിദ്യാര്‍ത്ഥികളില്‍ നിന്ന് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുളള അപേക്ഷ പൂരിപ്പിച്ച് ജാതി തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകള്‍, എസ് എസ് എല്‍ സി, ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്/ഹയര്‍ സെക്കണ്ടറി മാര്‍ക്ക് ലിസ്റ്റ്/ഡിഗ്രി മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 26 ന് മുമ്പ് പഠിക്കുന്ന സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കേണ്ടതാണ്. പുതുതായി ഒഇസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ വിദ്യാര്‍ത്ഥികള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പരിധി പ്രതിവര്‍ഷം 6,00,000 രൂപ. വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകള്‍ സ്റ്റേറ്റ്‌മെന്റ് സഹിതം പ്രിന്‍സിപ്പല്‍മാര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് 30 നകം സമര്‍പ്പിക്കണം. ഈ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കുകയും അക്കാര്യം കത്തില്‍ രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്. പ്ലസ്‌വണ്‍ കോഴ്‌സിന് പഠിക്കുന്നവര്‍ ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിച്ചിട്ടും പ്രവേശനം ലഭിച്ചിട്ടില്ല എന്നുളളതിന് നോഡല്‍ സ്‌കൂള്‍ മേധാവിയില്‍ നിന്നുളള സാക്ഷ്യപത്രം കൂടി ഹാജരാക്കണം. വിദൂര പഠന പദ്ധതി പ്രകാരം ആനൂകൂല്യം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പാരലല്‍ കോളേജ് പഠനത്തിന് ആനുകൂല്യം ലഭിക്കുന്നതല്ല. വിദൂര പഠന പദ്ധതി പ്രകാരം യൂണിവേഴ്‌സിറ്റികളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ ആനുകൂല്യം കൈപ്പറ്റുന്നില്ലെന്ന് ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റിയില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷയില്‍ യൂണിവേഴ്‌സിറ്റിയുടെ പേരും പ്രൈവറ്റ്/ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ ആണോ എന്നും വ്യക്തമാക്കിയിരിക്കണം. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.