വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഗീത അധ്യാപകന്‍ അറസ്റ്റില്‍

Tuesday 17 November 2015 10:24 pm IST

ആലക്കോട്: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സംഗീതാധ്യാപകനെ അറസ്റ്റ് ചെയ്തു. കരുവഞ്ചാലിലെ ശ്രുതി സ്‌കൂള്‍ ഓഫ് മ്യൂസിക് സ്ഥാപന ഉടമയായ അട്ടേങ്ങാട്ടില്‍ ജിജി ചാക്കോ (45) ആണ് വിദ്യാര്‍ത്ഥിനിയെ മിഠായി നല്‍കി മയക്കി പീഡിപ്പിച്ചതിന് അറസ്റ്റിലായത്. 16കാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ 2015 ആഗസ്ത് മാസത്തില്‍ ഓണത്തിന്റെ സമയത്താണ് കരുവഞ്ചാലിലെ സ്ഥാപനത്തില്‍ വെച്ച് ആദ്യമായി പീഡിപ്പിച്ചത് പിന്നീട് ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിച്ചതായാണ് പരാതി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.