പയ്യന്നൂര്‍: ശ്രീമുത്തപ്പന്‍ ആരൂഡ സ്ഥാനമായ കുന്നത്തൂര്‍പ്പാടിയില്‍ കളത്തില്‍ തിറ ഉത്സവം ഇന്ന് വൈകുന്നേരം 6.30ന് പൈങ്കുറ്റിയോടെ അന്തിത്തിറ തുടങ്ങും. കൊല്ലന് തിരുവായുധം കടഞ്ഞതിനുശേഷം മുത്തപ്പനെ മലയിറക്കി മുഖത്തെഴുതി വേഷ ഭൂഷാദികള്‍ അണിഞ്ഞ് പീഠത്തിന് മേല്‍ ഇരിക്കും. തിരുമുടി കൈയ്യില്‍ പിടിച്ച് മുളം ചൂട്ട് കത്തിച്ചുപിടിച്ച് തോറ്റം പാടി മുടിവെക്കും. കാര്‍ഷിക സംബന്ധമായ പല കാര്യങ്ങളും ഈ സമയത്ത് അന്തിത്തിറയില് പറയുകയും ഭക്തജനങ്ങള്‍ ആയത് ഉള്‍ക്കൊള്ളുകയും ചെയ്യും. പിന്നീട് ഭക്തജനങ്ങളെ അനുഗ്രഹിക്കുന്നതോടെ സമാപിക്കും. രാത്രി 10.30ന് മൂലംപെറ്റ ഭഗവതി കെട്ടിയാടും. വ്യാഴാഴ്ച രാവിലെ 10.30ന് വെള്ളാട്ടവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: