ത്രിദിന ദേശീയ ഹിന്ദി സെമിനാര്‍ നടത്തും

Tuesday 17 November 2015 10:27 pm IST

തലശ്ശേരി: തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ് ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും മട്ടന്നൂര്‍ എന്‍എസ്എസ് കോളേജ് ഹിന്ദി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ യുജിസിയുടെ സഹകരണത്തോടെ സ്വാതന്ത്ര്യാനന്തര ഹിന്ദി കവിതയില്‍ മനുഷ്യാവകാശങ്ങള്‍ എന്ന വിഷയത്തില്‍ 18 മുതല്‍ 20 വരെ ത്രിദിന ദേശീയ ഹിന്ദി സെമിനാര്‍ ബ്രണ്ണന്‍ കോളേജില്‍ വെച്ച് നടത്തും. വാര്‍ധാ മഹാത്മാഗാന്ധി അന്താരാഷ്ട്ര ഹിന്ദി സര്‍വ്വകലാശാല മുന്‍ പിവിസി ഡോ. എ.അരവിന്ദാക്ഷന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പാള്‍ ഡോ. പി.എം.ഇസ്മായില്‍ അധ്യക്ഷത വഹിക്കും. ഡോ. ബി.അശോക്, ഡോ. പി.ലേഖ എന്നിവര്‍ പ്രസംഗിക്കും. ഡോ.അശുതോഷ് കുമാര്‍ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തും. പ്രൊ.വി.രവീന്ദ്രന്‍, പ്രൊ.കെ.ജനാര്‍ദ്ദനന്‍, ഡോ.എം.രാമകൃഷ്ണന്‍, ഡോ.സി.പി.വി.വിജയകുമാര്‍, പ്രൊ.കെ.ജി.പ്രഭാകരന്‍, ഡോ.ജിതേന്ദ്രഗുപ്ത, ഡോ.അനൂജ് ഗുലുന്‍, ഡോ.എം.എ.റഹ്മാന്‍, ഡോ.പി.ഗീത, ഡോ.സി.സുജ, ഡോ.ബിന്ദു, ഡോ.ബാലസുബ്രഹ്മണ്യന്‍, ഡോ.രാകേഷ്‌കുമാര്‍ സിംഗ്, ശില്‍പ ഗുപ്ത, ഡോ.ദിലീപ് രാജു എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 20ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ സെമിനാര്‍ അവലോകനവും ഡോ.പ്രഭാകരന്‍ ഹെബ്ബാര്‍ ഇല്ലത്ത് എഡിറ്റ് ചെയ്ത സ്വാതന്ത്രേ്യാത്തര്‍ ഹിന്ദി കവിതാ മേം മാനവാധികാര്‍ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.