ഫാറൂഖ് കോളേജിലെ ലിംഗവിവേചനം: വിദ്യാര്‍ത്ഥി സമരത്തെ അനുകൂലിച്ച അദ്ധ്യാപകനെ പുറത്താക്കി

Tuesday 17 November 2015 10:37 pm IST

മലപ്പുറം: ഫാറൂഖ് കോളേജിലെ ലിംഗവിവേചനത്തിനെതിരെ സമരം നടത്തുന്ന വിദ്യാര്‍ത്ഥികളെ അനുകൂലിച്ച് ഫെയ്‌സ് ബുക്ക് പോസ്റ്റിട്ട അദ്ധ്യാപകനെ പുറത്താക്കി. അരീക്കോട് സുല്ലാ മുസലാം സയന്‍സ് കോളേജിലെ അദ്ധ്യാപകന്‍ പി.ടി. മുഹമ്മദ് ഷഫീഖിനെയാണ് പുറത്താക്കിയത്. കൊണ്ടോട്ടി സ്വദേശിയായ ഷെഫീഖ് ഇവിടെ ഇംഗ്ലീഷ് വിഭാഗത്തില്‍ താല്‍ക്കാലിക അദ്ധ്യാപകനാണ്. കഴിഞ്ഞ മാസം 30നാണ്  ഇദ്ദേഹം ഫെയ്‌സ് ബുക്കില്‍ പ്രതികരിച്ചത്. ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് തടയുന്നത് ഭീകരമാണെന്നും ചിന്തിക്കുന്നവരെ ഭീഷണിപ്പെടുത്തകയെന്നതാണ് ചിലരുടെ ലക്ഷ്യമെന്നും ഷെഫീഖ്  കുറിച്ചു. ഇതാണ് കോളേജ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചത്. രേഖാമൂലം അറിയിപ്പ് നല്‍കാതെ നേരിട്ട് വിളിപ്പിച്ച് പിരിഞ്ഞുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. കേരളവര്‍മ്മ കോളേജില്‍ ബീഫ് ഫെസ്റ്റ് നടത്തിയവരെ അനുകൂലിച്ച് പോസ്റ്റിട്ട അദ്ധ്യാപികക്കെതിരെ നടപടി ഉണ്ടാകാതിരിക്കാന്‍ സമരം പ്രഖ്യാപിച്ചവരൊക്കെ ഷെഫീഖിന്റെ കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.