അനുശോചിച്ചു

Tuesday 17 November 2015 10:33 pm IST

കോട്ടയം: വിശ്വഹിന്ദു പരിഷത്ത് നേതാവ് അശോക് സിംഗാളിന്റെ നിര്യാണത്തില്‍ ബിജെപി കോട്ടയം നിയോജകമണ്ഡലം അനുശോചനം രേഖപ്പെടുത്തി. സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവും അയോദ്ധ്യയിലെ രാമജന്മഭൂമി സമരത്തിന് സമരത്തിന് നേതൃത്വം കൊടുത്ത ധീരനായ പോരാളിയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ദേഹവിയോഗം ഹിന്ദുത്വ പ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷണന്‍ പറഞ്ഞു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ജോര്‍ജ്ജ് കുര്യന്‍, മണ്ഡലം പ്രസിഡന്റ് സി.എന്‍.സുഭാഷ്, ജനറല്‍ സെക്രട്ടറിമാരായ ബിനു.ആര്‍.വാര്യര്‍, പി.ജെ.ഹരികുമാര്‍, സംഘടനാ സെക്രട്ടറി കുടമാളൂര്‍ രാധാകൃഷ്ണന്‍, ടൗണ്‍ പ്രസിഡന്റ് നാസര്‍ റാവുത്തര്‍ എന്നിവര്‍ അനുസ്മരണം രേഖപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.