ചങ്ങനാശേരി: ബിജെപി നിയോജകമണ്ഡലം പാര്‍ലമെന്ററി പാര്‍ട്ടി യോഗം കൂടി. വിവിധ പഞ്ചായത്ത് ചങ്ങനാശേരി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലേക്കുള്ള പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍മാരെയും വിപ്പിനെയും തെരഞ്ഞെടുത്തു. മുനിസിപ്പാലിറ്റിയില്‍ ചെയര്മാന്, വൈസ് ചെയര്മാന് സ്ഥാനങ്ങളിലേക്ക് ബിജെപി അംഗങ്ങള്‍ മത്സരിക്കുന്നതിന് തീരുമാനിച്ചു. വിഎച്ച്പി ദേശീയ നേതാവ് അശോക് സിംഗാളിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. നിയോജകമണ്ഡലം കണ്‍വീനര്‍ എംഎസ് വിശ്വനാഥന് അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി നഗരസഭ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി ജില്ലാ സെക്രട്ടറിയും കൗണ്‍സിലറുമായ എന്‍.പി.കൃഷ്ണകുമാറും വിപ്പായി ബിന്ദു വിജയകുമാറും തെരഞ്ഞെടുക്കപ്പെട്ടു. സമ്മേളനത്തില്‍ പ്രൊഫ. ബാലകൃഷണക്കുറുപ്പ്, എന്‍.പി.കൃഷ്ണകുമാര്‍, പി.സുരേന്ദ്രനാഥ്, പി.പി.ധീരസിംഹന്‍, എന്‍.ടി.ഷാജി, കെ.ആര്.പ്രദീപ്, കെ.കെ.സുനില്‍, ബി.ആര്.മഞ്ചീഷ്, പി.മുരളീധരന്, കൃഷ്ണകുമാര്‍, കെ.ആര്.രാധാകൃഷ്ണന്, രമാദേവി, പ്രസന്നകുമാരി ടീച്ചര്‍, അനില്‍കുമാര്‍, കലടീച്ചര്‍, പി.സുരേന്ദ്രനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: