മഴ: കളിയടയ്ക്ക വില കുത്തനെ ഇടിഞ്ഞു

Tuesday 17 November 2015 10:50 pm IST

കല്‍പ്പറ്റ: സംസ്ഥാനത്തെ കാലാവസ്ഥാ വ്യതിയാനവും തമിഴ്‌നാട്ടിലെ കനത്തമഴയുംഅടയ്ക്ക കര്‍ഷകര്‍ക്ക് തിരിച്ചടിയായി.കഴിഞ്ഞ ആഴ്ച്ച 98 രൂപയോളം എത്തിയ അടയ്ക്ക വില കുത്തനെ ഇടിഞ്ഞ് കി.ഗ്രാമിന് 79 രൂപയായി.വിലപ്രതീക്ഷിച്ച് അടയ്ക്ക പറിച്ചെടുത്ത് വിപണിയിലെത്തിച്ചവര്‍ ഇതോടെ നിരാശയിലായി. മുന്‍വര്‍ഷങ്ങളില്‍ വില കുറവായിരുന്നു. ഇക്കുറി നല്ല വില ലഭിച്ച സന്തോഷത്തിലായിരുന്നു കര്‍ഷകര്‍. മോഹ വിലകണ്ട് അടയ്ക്ക പാട്ടത്തിനെടുത്ത കച്ചവടക്കാരും വെട്ടിലായി. പന്ത്രണ്ടായിരം ഹെക്ടര്‍ സ്ഥലത്താണ് വയനാട്ടില്‍ അടയ്ക്ക കൃഷി ചെയ്യുന്നത്.മുന്‍പ് പന്ത്രണ്ടോളം അടയ്ക്ക സംസ്‌കരണ ശാലകള്‍ ഇവിടെയുണ്ടായിരുന്നു.പാരിസ്ഥിതിക പ്രശ്‌നംപറഞ്ഞ് സര്‍ക്കാര്‍ എല്ലാം പൂട്ടിച്ചു. കര്‍ണാടകയിലെ സംസ്‌കരണ ശാലയിലേക്കാണ് കളിയടയ്ക്ക ഇപ്പോള്‍ കയറ്റിയയ്ക്കുന്നത്.വില നിയന്ത്രണാധികാരം ഇക്കാരണത്താല്‍ കര്‍ണാടകയ്ക്കാണ്.ഇതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.