കണ്ണൂര്‍: ശ്രീ ചൊവ്വ മഹാശിവക്ഷേത്രത്തില്‍ 18 മുതല്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന മണ്ഡലകാല പ്രഭാഷണ പരമ്പര നടത്തുന്നു. എല്ലാ ദിവസവും വൈകുന്നേരം 6.30 മുതല്‍ 8 മണി വരെയാണ് പ്രഭാഷണം. 18 മുതല്‍ 21 വരെ ഭഗവത്ഗീതയുടെ മഹത്വവും സത്യവും, രാമായണത്തിന്റെ കാലിക പ്രസക്തി, ഭാരതീയ ഈശ്വര സങ്കല്‍പ്പവും ക്ഷേത്ര ആരാധനാ സമ്പ്രദായവും, ആചാരാനുഷ്ഠാനങ്ങളും ശാസ്ത്രീയതയും എന്നീ വിഷയങ്ങളില്‍ കണ്ണാടിപ്പറമ്പ് കെ.രാമചന്ദ്രന് നമ്പ്യാര്‍ പ്രഭാഷണം നടത്തും. 23 മുതല്‍ 27 വരെ യോഗ വാസിഷ്ഠം എന്ന വിഷയത്തില്‍ ഡോ.പുനലൂര്‍ പ്രഭാകരന്, 28 മുതല്‍ 30 വരെ ശിവതത്വം, അയ്യപ്പതത്വം, ഗൃഹസ്ഥാശ്രമം, പുരുഷാര്‍ത്ഥങ്ങള്‍ എന്നീ വിഷയങ്ങളില്‍ നാറാത്ത് കെ.എന്‍.രാധാകൃഷ്ണന് മാസ്റ്റര്‍, ഡിസംബര്‍ 1 മുതല്‍ 4 വരെ ഇതിഹാസ തത്വങ്ങള്‍ എന്ന വിഷയത്തില്‍ പ്രവീണ്‍ പാനോന്നേരി, ഡിസംബര്‍ 5ന് സനാതന ധര്‍മ്മം എന്ന വിഷയത്തില്‍ പട്ടാനൂര് ഉണ്ണികൃഷ്ണന് വാര്യര്‍, 7, 8 തീയതികളില്‍ നാമജപം, ശബരിമല തീര്‍ത്ഥാടനം എന്നീ വിഷയങ്ങളില്‍ അഡ്വ.കേശവന് പള്ളിക്കുന്ന്, 9 മുതല്‍ 11 വരെ മണ്ഡല വ്രതത്തിന്റെ മഹത്വം, ഹൈന്ദവ പാരമ്പര്യം എന്നീ വിഷയങ്ങളില്‍ ഡോ.വി.കെ.സുരേഷ്, ഡിസംബര്‍ 12 മുതല്‍ 18 വരെ ശ്രീമദ് ഭാഗവതം എന്ന വിഷയത്തില്‍ സ്വാമിനി അപൂര്‍വ്വാനന്ദ സരസ്വതി, 19ന് തത്വമസി എന്ന വിഷയത്തില്‍ ഉണ്ണികൃഷ്ണ വാര്യര്‍, ഡിസംബര്‍ 21 മുതല്‍ 25 വരെ ആത്മസാക്ഷത്കാരം ശ്രീമത് ഭാഗവതത്തിലൂടെ എന്ന വിഷയത്തില്‍ തൃക്കരിപ്പൂര്‍ പത്മനാഭന് മാസ്റ്റര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ജനുവരി 3ന് ക്ഷേത്രസന്നിധിയില്‍ ദമ്പതീസമാരാധനയും രുദ്രകാമേഷ്ടിയജ്ഞവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: