കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ പഠന കുറിപ്പുകള്‍ താഴെ പറയും പ്രകാരം വിവിധ കേന്ദ്രങ്ങളില്‍ നിന്നും വിതരണം ചെയ്യും. ശ്രീനാരായണ കോളേജ്, കണ്ണൂര്‍, കെഎംഎം ഗവ.വിമന്‍സ് കോളേജ് കണ്ണൂര്‍, പി.ആര്എന്എസ്എസ് കോളേജ് മട്ടന്നൂര്‍, എംജി കോളേജ് ഇരിട്ടി, പയ്യന്നൂര്‍ കോളേജ് പയ്യന്നൂര്‍, സിഎഎസ് കോളേജ് മാടായി, സര്‍സയിദ് കോളേജ് തളിപ്പറമ്പ്, ഗവ.ബ്രണ്ണന്‍ കോളേജ് തലശ്ശേരി, നിര്‍മലഗിരി കോളേജ് കൂത്തുപറമ്പ് പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണൂര്‍ സര്‍വ്വകലാശാല താവക്കര കാമ്പസില്‍ 21, 22 തിയ്യതികളില്‍ വിതരണം ചെയ്യും.
ഗവ.കോളേജ് മഞ്ചേശ്വരം, ഗവ.കോളേജ് കാസര്‍ഗോഡ്, എന്‍എഎസ് കോളേജ് കാഞ്ഞങ്ങാട്, ഇകെ നായനാര്‍ മെമ്മോറിയല്‍ കോളേജ് എളേരിത്തട്ട്, സെന്റ് പയസ് ടെന്ത് കോളേജ് രാജപുരം പരീക്ഷ കേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് എന്‍എഎസ് കോളേജ് കാഞ്ഞങ്ങാടില്‍ നിന്നും 21, 22 തിയ്യതികളില്‍ വിതരണം ചെയ്യും.
ഗവ.കോളേജ് മാനന്തവാടി പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് 21ന് കോളേജില്‍ വിതരണം ചെയ്യും.
പഠന കുറിപ്പുകള്‍ വാങ്ങാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ഐഡന്റിറ്റി കാര്‍ഡ് ഹാജരാക്കേണ്ടതാണെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: