അശോക് സിംഗാള്‍ ഭാവിയിലെ ഹിന്ദുനേതൃത്വം വഹിക്കേണ്ട യുവാവാണെന്ന് അന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വള്‍ക്കര്‍ ദീര്‍ഘദര്‍ശനം ചെയ്തിരുന്നു. ഒരിക്കല്‍ പ്രസിദ്ധ പത്ര്രപവര്ത്തകന് ഭാനുപ്രതാപ് ശുക്ല ചോദിച്ചു, ഗുരുജി, ഭാവിയില്‍ ഹിന്ദുത്വ ശക്തിയുടെ ഗതിയെന്താകും, ആരുണ്ട് നയിക്കാന്‍ എന്ന്. ഗുരുജി മറുപടി പറഞ്ഞു, ധാരാളം പേരുണ്ട്, ചിലരെ നാം നേരിട്ടറിയും, അറിയപ്പെടാത്ത ഏറെ പേരുണ്ട്- ദത്തോപാന്ത് ഠേംഗ്ഡി, ലക്ഷ്മണ് റാവു ഇനാംദാര്‍, ബാപുറാവു മോധേ, യുവനിരയില്‍ കാണ്‍പൂരില്‍നിന്നുള്ള അശോക് സിംഗാളുമുണ്ട്. കാര്യങ്ങള്‍ കൃത്യമായി ഗ്രഹിക്കാനും സംശയങ്ങള്‍ ദൂരീകരിച്ചു മുന്നേറാനും നിശ്ചയ ദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കാനും ആദര്‍ശനിഷ്ഠയുമാണ് ഗുരുജി അശോക് സിംഗാളില്‍ കണ്ടെത്തിയ പ്രതേ്യകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: