ന്യൂദല്‍ഹി: അമേഠിയില്‍ നിന്നുള്ള ലോക്സഭാംഗമായ രാഹുല്‍ഗാന്ധിക്കെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് പരാതി നല്കി. ബ്രിട്ടീഷ് പൗരത്വ പ്രശ്നത്തില്‍ രാഹുലില്‍ നിന്നും വിശദീകരണം തേടണമെന്നും രാഹുല്‍ഗാന്ധിക്കെതിരെ നടപടി വേണമെന്നുമാണ് ആവശ്യം.
പാര്‍ലമെന്റംഗങ്ങളുടെ പെരുമാറ്റച്ചട്ടം രാഹുല്‍ഗാന്ധി ലംഘിച്ചെന്നും വിശദീകരണം തേടണമെന്നുമാണ് സ്വാമി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രഥമദൃഷ്ട്യാ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ രാഹുലിന്റെ വിഷയം സഭയുടെ അച്ചടക്ക സമിതിക്ക് വിടേണ്ടതാണെന്നും സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്.
സുബ്രഹ്മണ്യന് സ്വാമി രാഹുല്‍ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയത് ഗുരുതരമായ വിഷയമാണെന്നും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും ബിജെപി വക്താവ് മീനാക്ഷി ലേഖി ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഭാരത നേതാക്കളും നല്കുന്ന സത്യവാങ്മൂലം കൃത്യമായിരിക്കേണ്ടതാണ്. വിഷയത്തില്‍ രാഹുല്‍ഗാന്ധിയില്‍ നിന്നാണ് പ്രസ്താവന ഉണ്ടാകേണ്ടത്. ഇതില്‍ നിന്നും രാഹുല്‍ പുറത്തുവരേണ്ടതാണെന്നും മീനാക്ഷിലേഖി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: