സിഖ് വിരുദ്ധ കലാപത്തിലെ ടൈറ്റ്‌ലറുടെ പങ്ക് വീണ്ടും അന്വേഷിക്കാമെന്ന് സിബിഐ

Wednesday 18 November 2015 12:00 am IST

ന്യൂദല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തിലെ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറുടെ പങ്ക് വീണ്ടും അന്വേഷിക്കാമെന്ന് സിബിഐ. ടൈറ്റ്‌ലര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ നടപടി തള്ളിക്കളഞ്ഞുകൊണ്ടാണ് വീണ്ടും അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചിരിക്കുന്നത്. ടൈറ്റ്‌ലറിന്റെ പങ്ക് വ്യക്തമാക്കുന്ന മൂന്നു സാക്ഷികളെ കണ്ടെത്താനായില്ലെന്ന് പറഞ്ഞായിരുന്നു സിബിഐ നേരത്തെ ടൈറ്റ്‌ലറുടെ പങ്ക് എഴുതി തള്ളിയത്. എന്നാല്‍ സാക്ഷികള്‍ ടൈറ്റ്‌ലര്‍ക്കെതിരെ മൊഴിനല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് ശിരോമണി അകാലിദള്‍ രംഗത്തെത്തിയതോടെയാണ് കേസ് വീണ്ടും സജീവമാകുന്നത്. അഡീഷണല്‍ മെട്രോപോളീറ്റന്‍ മജിസ്‌ട്രേറ്റ് സൗരഭ് പ്രതാപ് സിങ് ഡിസംബര്‍ 3ന് കേസ് വീണ്ടും പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.