കോഴിക്കോട്: കഞ്ചാ വുമായി രണ്ടുപേരെ കോഴിക്കോട് എക്സൈസ് എന്‍ ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് അറസ്റ്റ് ചെയ്തു. 300 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് തിരൂരങ്ങാടി സ്വദേശി എ. കരുണാകരനെ എക്സൈസ് ഇന്‍സ്പെക്ടര്‍ പി. മുരളീധരനും സംഘവും 30 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് കൊയിലാണ്ടി സ്വദേശി വിനോദിനെ പ്രിവ ന്റീവ് ഓഫീസര്‍ ടി. രമേഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
എക്സൈസ് സംഘം ശേഖരിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാ ണ് രണ്ട് മേഖലകളിലായി നടത്തിയ റെയ്ഡില്‍ രാമനാട്ടുകര ഭാഗത്തു നിന്നുമാണ് 300 ഗ്രാം കഞ്ചാവ് കൈവശം വച്ചതിന് എ. കരുണാകരനെയും കൊയിലാണ്ടി ഭാഗത്തുനിന്നും വിനോദിനെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഈ പ്രതികള്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെക്കുറിച്ച് എക്സൈസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യ്തു.
എക്സൈസ് സംഘത്തില്‍ പ്രിന്റീവ് ഓഫീസര്‍ മനോജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ യു.പി. മനോജ് , പി.കെ. അനില്‍ കുമാര്‍, ആഷ് കുമാര്‍, യോഗേഷ് ചന്ദ്ര, റിഷിത്ത് കുമാര്‍, ഉല്ലാസ്, രാമകൃഷ്ണന് ഡ്രൈവര്‍ ശ്രീധരന് എന്നിവര്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: