ചേര്‍ത്തല: മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ ഡിസംബര്‍ 18 മുതല്‍ 27 വരെ നടക്കുന്ന അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രവേദിയുടെ കാല്‍നാട്ടുകര്‍മം ജില്ലാ കളക്ടര്‍ എന്‍. പദ്മകുമാര്‍ നിര്‍വഹിച്ചു. ക്ഷേത്ര മേല്‍ശാന്തി സതീശന് പോറ്റിയുടെ കാര്‍മികത്വത്തില്‍ ഭൂമി പൂജ നടത്തി.
ശ്രീകണ്ഠമംഗലം സത്രസഹായ സമിതി ഘോഷയാത്രയായി എത്തിച്ച കാല് വന്‍ജനാവലിയുടേയും സത്രസമിതി സെക്രട്ടറി ടി.ജി. പത്്മനാഭന്‍ നായര്‍, സത്രനിര്‍വഹണ സമിതി വൈസ് ചെയര്മാന് കെ.ജി. ശ്രീധരപ്പണിക്കര്‍, ജനറല്‍ കണ്‍വീനര്‍ വിനയ ചന്ദ്രന്, ട്രഷറര്‍ ഉണ്ണികൃഷ്ണ കൈമള്‍, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് പള്ളിപ്പുറം പരമേശ്വരക്കുറുപ്പ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: