സര്‍ക്കാര്‍ ഭൂമിയിലേ വണ്ടിപ്പെരിയാറില്‍ കുരിശുപള്ളി പണിയൂ...

Wednesday 18 November 2015 9:31 pm IST

കുരിശടി പൊളിക്കുന്നതിന് മുന്‍പ് ഇപ്പോള്‍ കൈക്കൂലിക്കേസില്‍ സസ്‌പെന്‍ഷ്യനില്‍ കഴിയുന്ന പീരുമേട് തഹസീല്‍ദാറും പീരുമേട് എംഎല്‍എയും പ്രാദേശിക റവന്യൂ അധികൃതരും കൂടി ഒരു രഹസ്യ കരാര്‍ ഉണ്ടാക്കിയിരുന്നു. പൊളിച്ചുനീക്കിയ കുരിശുപള്ളി അപ്രോച്ച് റോഡിന് സമീപത്തെ സര്‍ക്കാര്‍ ഭൂമിയില്‍ വീണ്ടും പണിയാന്‍ അനുമതി നല്‍കുന്നതായിരുന്നു കരാര്‍. നിയമ പ്രാബല്യമില്ലാത്ത ഈ കരാര്‍ കാട്ടിയാണ് പീരുമേട് എംഎല്‍എ ഹിന്ദുവിരുദ്ധ നിലപാടെടുത്തത്. സി.ഡി ഗോപകുമാര്‍ വണ്ടിപ്പെരിയാറിലെ അസംപ്ഷന്‍ പള്ളിക്ക് വസ്തുവകകളുണ്ടെങ്കിലും ഇവിടെ കുരിശപള്ളി പണിയാന്‍ പള്ളിക്കാര്‍ ഒരുക്കമല്ല. സര്‍ക്കാര്‍ ഭൂമിയില്‍ കുരിശുനാട്ടി പഴക്കവും തഴക്കവും ഉള്ളതിനാലാകണം വണ്ടിപ്പെരിയാറിലും കുരിശുപള്ളി പണിയാന്‍ സര്‍ക്കാര്‍ ഭൂമി തന്നെയാണ് പള്ളിക്കാര്‍ കണ്ടെത്തിയത്. വണ്ടിപ്പെരിയാറില്‍ പുതുതായി പണിയുന്ന പാലത്തിന് സമീപത്താണ് ആറ് മാസം മുന്‍പ് കുരിശുപള്ളി പണിയാന്‍ തുടങ്ങിയത്. ഈ നിയമ ലംഘനം ഹിന്ദുഐക്യവേദിയുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ജില്ല കളക്ടര്‍ക്ക് പരാതി നല്‍കി. കളക്ടര്‍ സത്യസന്ധമായി പ്രശ്‌നത്തില്‍ ഇടപെട്ടതോടെ അനധികൃത നിര്‍മ്മാണത്തിന് ക്ലിപ്പ് വീണു. വിവാദമായ സ്ഥലത്ത് ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്തരുതെന്ന് കാട്ടി സ്‌റ്റോപ്പ് മെമ്മോയും നല്‍കി. ഇതോടെ പീരുമേട് എംഎല്‍എ സ്റ്റോപ്പ് മെമ്മോ മറികടക്കാന്‍ പള്ളിക്കാര്‍ക്കൊപ്പം നീക്കങ്ങള്‍ ആരംഭിച്ചു. ജില്ല വികസന സമിതിയില്‍ പങ്കെടുത്ത അന്നത്തെ എഡിഎമ്മിനെ പരസ്യമായി ശകാരിക്കാന്‍ വരെ എംഎല്‍എ മുതിര്‍ന്നു. എന്നാല്‍ കളക്ടറുടെ നിലപാട് കൃത്യമായിരുന്നു. കുരിശുപള്ളി പണിയാന്‍  അപേക്ഷ നല്‍കണമെന്ന് പള്ളി അധികൃതരോട് ആവശ്യപ്പെട്ടു. പള്ളിക്കാര്‍ ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല. പള്ളി പണിയാനുള്ള വസ്തു ആരുടെ പേരിലെന്ന് കാണിച്ചാലേ കുരിശുപള്ളി പണിയാന്‍ കഴിയൂ. സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശ് പള്ളി പണിയുമ്പോള്‍ എങ്ങിനെയാണ് നിയമത്തിന്റെ വഴി സ്വീകരിക്കാനാകുക.... ഈ സത്യം മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ഭൂമി കയ്യേറി നിയമ സംവിധാനത്തെ വെല്ലുവിളിക്കാന്‍ പള്ളി അധികൃതര്‍ തയ്യറായത്. സ്‌റ്റോപ്പ് മെമ്മോ നിലനില്‍ക്കുമ്പോള്‍ തന്നെ പാതി പണിത കുരിശുപള്ളിയുടെ പണി പൂര്‍ത്തീകരിക്കാന്‍ പള്ളിക്കാര്‍ ശ്രമം നടത്തിയിരുന്നു. ഇതും ഹിന്ദുഐക്യവേദിയുടെ ഇടപെടലിനെത്തുടര്‍ന്ന് പള്ളിക്കാര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. എന്നാല്‍ സ്റ്റോപ്പ്‌മെമ്മോ ലംഘിച്ചതിന് പള്ളിക്കാര്‍ക്കെതിരെ കേസെടുക്കാനുള്ള ധൈര്യമൊന്നും ജില്ല ഭരണകൂടം കാണിച്ചില്ല. ഫ്‌ളാഷ് ബാക്ക് ഒരു വര്‍ഷം മുന്‍പ് വണ്ടിപ്പെരിയാറില്‍ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് പുതിയ പാലം പണിയാന്‍ നീക്കം ആരംഭിച്ചു. പാലത്തിന്റെ അപ്രോച്ച് റോഡ് പണിയാന്‍ അസംപ്ഷന്‍ പള്ളി വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശടി പൊളിച്ച് നീക്കേണ്ട സാഹചര്യം വന്നു. കുരിശടി പൊളിച്ച് നീക്കാന്‍ പള്ളിക്കാര്‍ സമ്മതിക്കുകയും ചെയ്തു. പള്ളിക്കാരുടെ നടപടിയെ പുകഴ്ത്തി ചില പത്രങ്ങള്‍ വാര്‍ത്താ പരമ്പര തന്നെയുണ്ടാക്കി. കുരിശടി പൊളിക്കുന്നതിന് മുന്‍പ് ഇപ്പോള്‍ കൈക്കൂലിക്കേസില്‍ സസ്‌പെന്‍ഷ്യനില്‍ കഴിയുന്ന പീരുമേട് തഹസീല്‍ദാറും പീരുമേട് എംഎല്‍എയും പ്രാദേശിക റവന്യൂ അധികൃതരും കൂടി ഒരു രഹസ്യ കരാര്‍ ഉണ്ടാക്കിയിരുന്നു. പൊളിച്ചുനീക്കിയ കുരിശുപള്ളി അപ്രോച്ച് റോഡിന് സമീപത്തെ സര്‍ക്കാര്‍ ഭൂമിയില്‍ വീണ്ടും കുരിശുപള്ളി പണിയാന്‍ അനുമതി നല്‍കുന്നതായിരുന്നു കരാര്‍. നിയമ പ്രാബല്യമില്ലാത്ത ഈ കരാര്‍ കാട്ടിയാണ് പീരുമേട് എംഎല്‍എ ഹിന്ദുവിരുദ്ധ നിലപാടെടുത്തത്. ജില്ല കളക്ടറുടെ റിപ്പോര്‍ട്ടില്ലാതെ ഒരു അധികാരിക്കും സര്‍ക്കാര്‍ ഭൂമി കൈമാറാന്‍ പറ്റില്ല എന്ന സാമ്മാന്യ ബോധം പോലുമില്ലാതെയാണ് പീരുമേട് എംഎല്‍എ പ്രവര്‍ത്തിച്ചത്. എന്ത് വിലകൊടുത്തും സര്‍ക്കാര്‍ ഭൂമിയിലെ കുരിശടി നിര്‍മ്മാണം തടയുമെന്ന് ഹിന്ദുഐക്യവേദി പ്രഖ്യാപിച്ചതോടെ പുതിയ പാലത്തിന്റെ നിര്‍മ്മാണം തടസപ്പെടുത്തി പള്ളിക്കാര്‍ സമ്മര്‍ദ്ദ തന്ത്രം പ്രയോഗിച്ച് നോക്കി.  രക്ഷയില്ലാതെ വന്നപ്പോള്‍ മന്ത്രി തലത്തില്‍ പ്രശ്‌നം ഉന്നയിച്ചു. ജില്ല കളക്ടറുടെ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കുമ്പോള്‍ ഒരു മന്ത്രിക്കും സര്‍ക്കാര്‍ ഭൂമി കൈമാറാന്‍ പറ്റില്ല.. (തുടരും..)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.