തൊടുപുഴ: മുന്‍സിപ്പാലിറ്റിയില്‍ നടന്ന ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ സഫിയ ജബാര്‍ 14 വോട്ടിന് ചെയര്‍പേഴ്സണായും, വൈസ് ചെയര്‍മാനായി പി.കെ സുധാകരനും തെരഞ്ഞെടുക്കപ്പെട്ടു.എട്ടാം വാര്‍ഡില്‍ നിന്നാണ് സഫിയ ജബ്ബാര്‍ തെരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിം ലീഗ് പ്രതിനിധിയാണ്. വൈസ് ചെയര്മാന് പി.കെ സുധാകരന്‍നായര്‍ ഒന്നാം വാര്‍ഡില്‍ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.ഇദ്ദേഹം കോണ്‍ഗ്രസ് പ്രതിനിധിയാണ്. 35 അംഗങ്ങളുള്ള തൊടുപുഴ മുന്‍സിപ്പാലിറ്റിയില്‍ 34 പേരാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്.ബിജെപിയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിന്ദു പത്മകുമാറിനും വൈസ് ചെയര്‍മാനായി മത്സരിച്ച ഗോപനും ഏഴ് വോട്ടുകള്‍ വീതം ലഭിച്ചു.
കട്ടപ്പന: കോണ്‍ഗ്രസിലെ ജോണികുളംമ്പള്ളി കട്ടപ്പന നഗരസഭ ചെയര്‍മാനായി സ്ഥാനമേറ്റു.കേരളാകോണ്‍ഗ്രസ്(എം)ലെ ബിന്ദു സെബാസ്റ്റിയനാണ് വൈസ് ചെയര്‍പേഴ്സണ്‍.ജോണി കുളംമ്പള്ളിക്ക് 17 വോട്ടും സി കെ മോഹനന് 14 വോട്ടും ലഭിച്ചു. ബിജെപി സ്വതന്ത്രരായ രണ്ട് പേര് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. നത്തുകല്ല് വാര്‍ഡില്‍ നിന്നും വിജയിച്ച യുഡിഎഫിലെ ലൗലി ഷാജിയുടെ വോട്ട് അസാധുവായി.
രാവിലെ മുനിസിപ്പാലിറ്റി ഹാളില്‍ ചേര്‍ന്ന കൗണ്‍സിലര്‍ യോഗത്തില്‍ യുഡിഎഫിലെ ജോണി കുളംമ്പള്ളിയെ ചെയര്മാന് സ്ഥാനാര്‍ഥിയായി മനോജ് എം തോമസ് നിര്‍ദേശിക്കുകയും റെജി കൊട്ടക്കാട് പിന്താങ്ങി. എല്‍ഡിഎഫിലെ സി കെ മോഹനനനെ ചെയര്മാന് സ്ഥാനാര്‍ഥിയായി കെ.പി സുമോദ് നിര്ദേശിക്കുയുു
ം ഗിരീഷ്മാലിയില്‍ പിന്താങ്ങുകയും ചെയ്തു. തുടര്‍ന്ന് റിട്ടേണിങ് ഓഫീസര്‍ ഡെപ്യൂട്ടി കലക്ടര്‍ (മൂന്നാര്‍ ലാന്‍ഡ് അസൈന്മെന്റ്) കെ പി രാജേന്ദ്രന്റ നേതൃത്വത്തില്‍ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. പകല്‍ 2 ന് നടന്ന ഡെപ്യൂട്ടി ചെയര്മാന് തെരഞ്ഞെടുപ്പില്‍ ബിന്ദു സെബാസ്റ്റിയനെ (ജിജി സജി) വൈസ് ചെയര്‍പേഴ്സനായി തെരഞ്ഞെടുത്തു. 18 വോട്ടു ലഭിച്ചു. എല്‍ഡിഫ് സ്ഥാനാര്‍ഥി ബിന്ദുലതരാജുവിന് 14 വോട്ടും നേടി. അസിസ്റ്റന്‍ഡ് റിട്ടേണിങ് ഓഫീസര്‍ പി ബിജു സന്നിഹിതനായിരുന്നു. ജോണികുളംപ്പള്ളി മുമ്പ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗമായും വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2010 15 കാലയളവിലെ കട്ടപ്പന പഞ്ചായത്ത് ഭരണസമിതിയില്‍ നാലര വര്‍ഷക്കാലം പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കട്ടപ്പന മുനിസിപ്പാലിറ്റി 32 ാം വാര്‍ഡായ കല്യാണത്തണ്ടില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കട്ടപ്പന മുനിസിപ്പാലിറ്റിയുടെ വൈസ് ചെയര്‍ പേഴ്സണായി ബിന്ദു സെബാസ്റ്റ്യന്‍ ( ജിജി സജി വാലുമ്മേല്‍) കട്ടപ്പന മുനിസിപ്പാലിറ്റിയുടെ വാര്‍ഡ് 24, വള്ളക്കടവില്‍ നിന്നാണ് ജിജി സജി മുനിസിപ്പല്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: