കുളനടയില്‍ ബി ജെ പി ഭരണത്തില്‍ എത്തുമെന്ന് സൂചന

Wednesday 18 November 2015 10:16 pm IST

പന്തളം:കുളനടയില്‍ പ്രതീക്ഷയോടെ ബി ജെ പി.ഇന്ന് നടക്കുന്ന കുളനട പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥികള്‍ വിജയിക്കുമെന്ന് സൂചന.ബി ജെ പി7,എല്‍ ഡി എഫ്4,യു ഡി എഫ്4,സ്വതന്ത്ര1 എന്നിങ്ങനെ ആണ് കക്ഷിനില.ബി ജെ പി യെ ഭരണത്തില്‍ നിന്നു അകറ്റി നിര്‍ത്താന്‍ വേണ്ടി എല്‍ ഡി എഫ്‌യു ഡി എഫ് കൂട്ടുകെട്ടില്‍ സ്വതന്ത്രയെ പ്രസിഡന്റ് ആക്കാന്‍ ഒരു ശ്രമം നടന്നെങ്കിലും അലസിപ്പോകുകയായിരുന്നു.ബി ജെ പി യുടെ അശോകന്‍ കുളനട പ്രസിഡന്റ് സ്ഥാനാര്‍ഥിയും ശോഭനാ അച്യുതന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും ആണ്.10 വര്‍ഷങ്ങളായി പഞ്ചായത്ത് മെമ്പര്‍ ആണ് അശോകന്‍ കുളനട നിലവില്‍ ബി ജെ പി പത്തനതിട്ട നിയോജകമണ്ഡലം പ്രസിഡന്റ് ആണ്.ബി ജെ പി ജില്ലാ സെക്രട്ടറി ആണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശോഭനാ അച്യുതന്‍.മുന്‍ വര്‍ഷങ്ങളിലെ പഞ്ചായത്ത് ഭരണം യു ഡി എഫ് എല്‍ ഡി എഫ് കൂട്ടുകെട്ടില്‍ ആയിരുന്നു.ഇവരുടെ ദുര്‍ഭരണത്തില്‍ നിന്നും ഒരു മാറ്റം ഉണ്ടാകാന്‍ വേണ്ടി ആണ് കുളനടയിലെ ജനങ്ങള്‍ ബി ജെ പി വിജയിപ്പിച്ചത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.