പാലാ: അരിവാളും ചുറ്റികയും ഉപേക്ഷിച്ച് നക്ഷത്രത്തില്‍ മത്സരിച്ച സിപിഎമ്മിന് പാലാനഗരസഭയിലും പഞ്ചായത്തുകളിലും പ്രതിപക്ഷംപോലും ആകാന്‍ കഴിഞ്ഞില്ല. മീനച്ചില്‍ ഗ്രാമപഞ്ചായത്തിലെ പരാജയം ഇടത് കക്ഷികളില്‍ ഇന്നും ഞെട്ടലില്‍നിന്ന് വിമുക്തമായില്ല. നാലംഗങ്ങളുള്ള ബിജെപിയാണ് ഇവിടെ മുഖ്യപ്രതിപക്ഷം. മുത്തോലി, കിടങ്ങൂര്‍ പഞ്ചായത്തുകളിലും ബിജെപിക്കായിരിക്കും പ്രതിപക്ഷ നേതൃത്വം. ഇവിടെയും ഇടതുപക്ഷത്തിന് ചവറ്റുകൊട്ടയിലായി സ്ഥാനം. കൊലപാതകവും ന്യൂനപക്ഷ പ്രീണനവും ഗുരുദേവനിന്ദയും ആണ് ജനങ്ങള്‍ ഇടതുപാര്‍ട്ടിയെ ഉപേക്ഷിക്കാന്‍ കാരണമായത്. മുഖം നഷ്ടപ്പെട്ട ഇടതുപക്ഷം സ്വതന്ത്രന്മാരെ മുന്‍നിര്‍ത്തി പരകായപ്രവേശത്തിലൂടെ വിജയിക്കാന്‍ നടത്തിയശ്രമവും നിഷ്ഫലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: