എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനായി ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ പരിശീലനം നല്കി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എമര്‍ജന്‍സിയും ജില്ലാ ഭരണകൂടവും സംയുക്തമായി നടത്തിയ പരിശീലനം കളക്ടര്‍ യു.വി. ജോസ് ഉദ്ഘാടനം ചെയ്തു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക ചികിത്സയും, മറ്റ് നടപടികളുമാണ് പ്രദര്‍ശിപ്പിച്ച് പരിശീലനം നല്‍കിയത്.
ശബരിമല സന്നിധാനത്തടക്കമുള്ള തീര്‍ത്ഥാടകരുടെ പ്രധാനപ്പെട്ട ഇടത്താവളത്തിലെല്ലാം പരിശീലനം നേടിയ സംഘങ്ങളുടെ സേവനം ലഭ്യമാക്കുമെന്നും അധികൃതര്‍ പറഞ്ഞു. ഡിറ്റിപിസി ഹാളില്‍ നടന്ന ചടങ്ങില്‍ സബ്കളക്ടര്‍ ദിവ്യ അയ്യര്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍, ടാക്സി ഡ്രൈവര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: