പാലാ: മീനച്ചില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപി മത്സരിക്കുന്നതിന് തീരുമാനിച്ചു. മുഖ്യകക്ഷിയായ കേരളാ കോണ്‍ഗ്രസിന് 7 അംഗങ്ങളുടെ മാത്രം പിന്തുണ ഉള്ള സാഹചര്യത്തില്‍ ഒരാളുടെ ഭൂരിപക്ഷം മാത്രമാണുള്ളത്്.
പ്രതിപക്ഷ കക്ഷിയായ ബിജെപിക്ക് 4 അംഗങ്ങളും രണ്ട് ഇടതുപക്ഷ സ്വതന്ത്രരും എന്നിങ്ങനെയാണ് കക്ഷിനില. നിലവിലുള്ള സാഹചര്യത്തില്‍ കേരളാ കോണ്‍ഗ്രസിലെ വിമത വിഭാഗത്തിന്റെ നിലപാട് നിര്‍ണ്ണായകമാണ്. കേരളാ കോണ്‍ഗ്രസ് പ്രതിനിധിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാധ്യതയുള്ള റെനി ബിജോയിക്ക് ജെസ്സി ജോസ്, സിന്ധു ജെയ്ബു എന്നിവരുടെ പിന്തുണ ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ബിജെപിയുടെ നീക്കം നിര്‍ണ്ണായകമാണ്. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ അമ്പിളി അജിയുടെ സ്ഥാനാര്‍ത്ഥിത്വം പുതിയ രാഷ്ട്രീയ വഴിത്തിരിവിന് കാരണമാകുമെന്ന് ബിജെപി പാലാ നിയോജകമണ്ഡലം പ്രസിഡന്റ് മോഹനന് പനയ്ക്കല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: