പാലാ: മീനച്ചില്‍ പഞ്ചായത്തിലെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം ബിജു സി.ബി. ചന്ദ്രവിലാസത്തെ ലീഡറായി തിരഞ്ഞെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞടുപ്പില്‍ അമ്പിളി അജിയും, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജു സി.ബിയും മത്സരിക്കുന്നതിന് യോഗം തീരുമാനിച്ചു.
ചിറക്കടവ്: ബിജെപി ചിറക്കടവ് പഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടിയോഗം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിജു മണക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. യോഗം ബിജെപി നഗരപാലിക സെല്‍ ജോയിന്റ് കണ്‍വീനര്‍ വി.എന്‍. മനോജ് ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പാര്‍ലമന്ററി പാര്‍ട്ടി നേതാവായി അഞ്ചാം വാര്‍ഡ് പ്രതിനിധിയും ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റുമായ കെ.ജി. കണ്ണനെ തിരഞ്ഞെടുത്തു. നിയോജകമണ്ഡലം സെക്രട്ടറി ടി.ബി. ബിനു, പഞ്ചായത്ത് ജനറല്‍ സെക്രട്ടറിഎം.ജി. വിനോദ്, ആറാം വാര്‍ഡ് മെമ്പര്‍ സുബിതാ ബിനോയി, എട്ടാം വാര്‍ഡ് മെമ്പര്‍ സോമാ അനീഷ്, പതിമൂന്നാം വാര്‍ഡ് മെമ്പര്‍ രാജി ടീച്ചര്‍, പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ വൈശാഖ് എസ്. നായര്‍, പതിനെട്ടാം വാര്‍ഡ് മെമ്പര്‍ ഉഷാ ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ന് നടക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: