പൊന്‍കുന്നം: ലോക നിലവാരത്തില്‍ ടാര്‍ ചെയ്തപ്പോള്‍ ഹമ്പുകള്‍ ഇല്ലതായി. ഇതോടെ പൊന്‍കുന്നം മണ്ണംപ്ലാവ് റോഡില്‍ അപകടം തുടര്‍ക്കഥയാകുന്നു. ബുധനാഴ്ച പൊന്നയ്ക്കകുന്നിലും ഗ്രാമദിപത്തിലുമായി രണ്ട് അപകടങ്ങള്‍ അരങ്ങേറി. അപകടങ്ങളില്‍ ഒരാള്‍ക്ക് പരിക്കേറ്റു.
പാത ലോകനിലവാരത്തില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്.ബി.എം,ബി.സിയില്‍ നിര്‍മ്മിക്കുന്ന പാതയില്‍ ബി.സി ചെയ്യാന്‍ കിടക്കുകയാണ്.പാത സുന്ദരമായതോടെ വാഹനങ്ങള്‍ ചീറിപ്പായുന്നത് കാല് നടയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു.നിലവില്‍ പോക്കറ്റു റോഡുകള്‍ ചേരുന്ന ഇടങ്ങളിലുണ്ടായിരുന്ന ഹമ്പുകള്‍ പോയതോടെയാണ് വാഹനങ്ങള്‍ അമിത വേഗം എടുക്കുന്നത്. പാതയിലെ അമിത വേഗം നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: