എരുമേലി: ശബരിമല തീര്‍ത്ഥാടകരെ ആശങ്കയിലാഴ്ത്തി എരുമേലിയില്‍ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി.
കഴിഞ്ഞ ദിവസം പേട്ടതുള്ളല്‍ പാതയിലെത്തിയ തെരുവ് നായ തീര്‍ത്ഥാടകരെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും പേട്ടതുള്ളല്‍ പാതയിലുടനീളം നായ്ക്കള്‍ കൂട്ടമായി അലഞ്ഞ് തിരിഞ്ഞ് നടക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും തീര്‍ത്ഥാടകരുടെ വാഹന പാര്‍ക്കിംഗ് മൈതനങ്ങളിലും തെരുവ് നായക്കുളുടെ ശല്യം ഏറിവരുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി എടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: