വി.ഡി.സതീശന്‍ അവിഹിത സ്വത്ത് സമ്പാദിച്ചതായി ആരോപണം

Wednesday 18 November 2015 10:58 pm IST

പറവൂര്‍: കെപിസിസി വൈസ് പ്രസിഡന്റും എംഎല്‍എ യുമായ വി.ഡി. സതീശന്‍ കേരളത്തിനകത്തും പുറത്തും വിദേശത്തുമായി ബിനാമികളെ വച്ച് വന്‍ ബിസിനസ് നടത്തുന്നുണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി പി.എസ്.രാജേന്ദ്രപ്രസാദ്. ഇതിന്റെ ഭാഗമായാണ് സതീശന്‍ നിരന്തരം വിദേശയാത്ര നടത്തുന്നത്. സതീശന്റെ അവിഹിത സ്വത്ത് സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവിശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് പരാതി അയച്ചെങ്കിലും നടപടി എടുത്തില്ലായെന്നും രാജേന്ദ്രപ്രസാദിന്റെ ഫേയ്‌സ്ബുക്കില്‍ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഫേയ്‌സ് ബുക്കിലിട്ടിരിക്കുന്ന പോസ്റ്റ്: കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും പ്രതിപക്ഷ നേതാവ് വി.എസ്. അച്ചുതാനന്ദനും പരാതി നല്‍കിയിരിക്കുകയാണ് രാജേന്ദ്രപ്രസാദ്. കെ.എം.മാണി എംഎല്‍എയായി അമ്പത് വര്‍ഷം കൊണ്ടാണ് കോടികള്‍ സമ്പാദിച്ച തെങ്കില്‍ വി.ഡി.സതീശന്‍ എംഎല്‍എയായി നാല് വര്‍ഷം കൊണ്ടാണ് കോടീശ്വരനായത്. 2006 ല്‍ അസംബ്ലി തെരഞ്ഞെടുപ്പിന്റെ ഭാഗമായി വി.എസ്.അച്ചുതാനന്ദന്‍ പറവൂരില്‍ വന്നപ്പോള്‍ സതീശനെ സിവില്‍സപ്ലൈസിലെ മുളകും മല്ലിയും മണക്കുന്നു എന്ന് പറഞ്ഞിരുന്നു. 1991 ല്‍ വന്ന സതീശന്‍ ഇപ്പോള്‍ കോടീശ്വരനായി അഹങ്കാരിയും ധിക്കാരിയും ആയി മാറിയിരിക്കുന്നു. ഒരു ഗതിയും പര ഗതിയും ഇല്ലാതെ നടന്ന കാലം മറന്നു. പറവൂര്‍ ഇന്ന് ഫാസിസത്തിന്റെ പിടിയിലാണ്. എഴുത്തിലും ചിന്തയിലും പ്രവൃത്തിയിലും അവന് കിഴടങ്ങി ജീവിച്ചില്ലെങ്കില്‍ കൊന്നുകളയുമത്രേ. അഴിമതിക്കെതിരെ പ്രതികരിച്ച തന്നെ വീടുകയറി ആക്രമിക്കാന്‍ ഗുണ്ടകളെ വിട്ടു. പറവൂര്‍ പോലീസില്‍ പരാതി കൊടുത്തെങ്കിലും നടപടി എടുത്തില്ല. തന്നെ വകവരുത്താന്‍ ഗുണ്ടകളെ ചുമതലപ്പെടുത്തി. സഹോദരിയുടെ മകനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പരിക്ക് പറ്റി ആശുപത്രിയില്‍ കിടന്നിട്ടും മൊഴിയെടുത്ത പറവൂര്‍ പോലീസ് കേസെടുത്തില്ല. പ്രതി എംഎല്‍എയുടെ ആജ്ഞാനുവര്‍ത്തി ആയിരുന്നു. മുസരീസിന്റെ മറവില്‍ നടക്കുന്ന അഴിമതിക്കെതിരെ പ്രതികരിച്ച പറവൂര്‍ ബാറിലെ അഭിഭാഷകന്‍ അയൂബ് ഖാനെ കേസില്‍ കുടുക്കി . പറവൂര്‍ കൊടുങ്ങല്ലൂര്‍ മേഖല കേന്ദ്രീകരിച്ച് നടക്കുന്ന മുസരീസിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ മറവില്‍ കോടികളൂടെ അഴിമതിയാണ്. കണയന്നൂര്‍ താലൂക്കില്‍ മരട് വില്ലേജില്‍ നെട്ടൂര്‍ വടശ്ശേരിദാമോദരന് ഒരേക്കര്‍ ഒരു സെന്റ് സ്ഥലവും ഒരു പഴയ ഓടിട്ട ചെറിയ വീടു മാ ണ് കുടുംബസ്വത്ത്.ദാമോദരന്റെ അഞ്ച് മക്കളില്‍ ഒരാളായ സതീശന് സ്വത്ത് തുല്യമായി വീതിച്ചാല്‍ 20 സെന്റ് സ്ഥലം കിട്ടും അങ്ങിനെയെങ്കില്‍ 40 ലക്ഷം രൂപ വിലമതിക്കും ഇതിനു്. പക്ഷെ സ തീശന്‍ ഇന്ന് കോടീശ്വരനാണ്. സതീശന്റെ ബിനാമി ഏര്‍പ്പാടുകള്‍ നിരന്തരം വിദേശത്തേക്കുള്ള വിമാനയാത്രകള്‍ അവിഹിത സമ്പാദ്യം എന്നിവ അന്വേഷിച്ച് നടപടി സ്വീകരിക്കണം എന്ന് പറഞ്ഞാണ് ഫേയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത് .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.