എല്‍ഡിഎഫ് സ്വതന്ത്ര യുഡിഎഫിന് വോട്ടു ചെയ്തു: പ്രവര്‍ത്തകര്‍ ഭീഷണിയുമായെത്തി

Wednesday 18 November 2015 11:01 pm IST

മട്ടാഞ്ചേരി: കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിമത യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തതിനെ തുടര്‍ന്നു പ്രവര്‍ത്തകര്‍ ഭീഷണിയുമായെത്തിയത് സംഘര്‍ഷാന്തരീക്ഷത്തിനിടയാക്കി. ഫോര്‍ട്ടുകൊച്ചി രണ്ടാം ഡിവിഷന്‍ കല്‍വത്‌നിയിലെ സീനത്ത് റഷീദിന് നേരെയാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഭീഷണിയുമായെത്തിയത്. വീട്ടിലെത്തിരൂക്ഷമായഭാഷയിലാണ് പ്രതികരിച്ചതെന്നും, കൗണ്‍സില്‍ സ്ഥാനം രാജിവെയ്ക്കണമെന്നും അവശ്യപ്പെട്ടു. മണിക്കൂറുകളോളം നീണ്ടു നിന്ന ഭീഷണി വാഗ്വാദങ്ങള്‍ക്കൊടുവില്‍ അടുത്ത ദിവസം ചര്‍ച്ച നടത്താമെന്ന നിബന്ധനയില്‍ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. മേയര്‍ തെരഞ്ഞെ ടുപ്പില്‍ യുഡിഎഫിന് വോട്ടു ചെയ്ത സീനത്ത് ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കാണ് വോട്ടു ചെയ്തത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വിജയിച്ച കൗണ്‍സിലര്‍ തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവര്‍ത്തിക്കണ്ട എന്നാണ് ഒരു വിഭാഗം നിര്‍ബന്ധിക്കുന്നതെന്നു എതിര്‍ വിഭാഗം പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.