കാലടി : സ്വദേശി ശാസ്ത്ര പ്രസ്ഥാനവും ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയും സംഘടിപ്പിക്കുന്ന ദേശീയ സ്വദേശി ശാസ്ത്ര സമ്മേളനം ഡിസംബര്‍ 15 മുതല്‍ 18 വരെ സര്‍വ്വകലാശാലയില്‍ നടക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.എം.സി. ദിലീപ്കുമാര് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘മണ്ണിന്റെ ആരോഗ്യം ജീവന്റെ ആധാരം’ എന്നതാണ് മുഖ്യവിഷയം. മലയാളത്തില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാം.
കൃഷി ശാസ്ത്രം, ഗണിതശാസ്ത്രം, പരിസ്ഥിതിശാസ്ത്രം, രസതന്ത്രം, ജനിതകശാസ്ത്രം, ഭൗതികശാസ്ത്രം, എഞ്ചിനീയറിംഗ് സാങ്കേതികവിദ്യ, പാരമ്പര്യ ശാസ്ത്രം, ഭാഷാശാസ്ത്രം, ശാസ്ത്രവും സംസ്കൃതവും, പാരമ്പര്യേതര ഊര്‍ജ്ജം തുടങ്ങിയ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ വാച്യരൂപത്തിലും പോസ്റ്റര്‍ രൂപത്തിലും അവതരിപ്പിക്കാവുന്നതാണ്. ഇതുകൂടാതെ, മുഖ്യവിഷയത്തിലുള്ള രണ്ട് പ്ലീനറി സെഷനുകളും ഉണ്ടായിരിക്കും. ശാസ്ത്രവും സംസ്കൃതവും എന്ന വിഷയത്തില്‍ പ്രത്യേക സെഷനുമുണ്ട്.
ഇംഗ്ലീഷിലോ മലയാളത്തിലോ രചിച്ച പ്രബന്ധങ്ങള്‍ 2015 ഡിസംബര്‍ 5 ന് മുമ്പ് അയക്കേണ്ടതാണ്. താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റില്‍ എല്ലാ വിവരങ്ങളും ലഭ്യമാണ്. www.sciencecon-gress.in.വാര്‍ത്താസമ്മേളനത്തില്‍ സര്‍വ്വകലാശലാ പ്രോ വൈസ്ചാന്സിലര് ഡോ. സുചേതാ നായര്‍, സ്വദേശി സയന്‍സ് കോണ്‍ഗ്രസ്, അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ പ്രൊഫസര്‍ വി.പി.എന്‍ നമ്പൂതിരി, സെക്രട്ടറി ജനറല്‍ കെ. മധുസൂദനന്, ജോയിന്റ് സെക്രട്ടറി ഡോ. രാജലക്ഷ്മി സുബ്രഹ്മണ്യം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: