അമൃത ഹെല്‍ത്ത് കെയര്‍ ആശുപത്രി പമ്പയില്‍ പ്രവര്‍ത്തനം തുടങ്ങി

Wednesday 18 November 2015 11:49 pm IST

ശബരിമല: ശബരിമലയില്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി അമൃത ഇന്‍സ്റ്റിട്ടൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ  നേതൃത്വത്തില്‍ ആധുനിക സൗകര്യങ്ങളുള്ള അമൃത ഹെല്‍ത്ത് കെയര്‍ ആശുപത്രി പമ്പയില്‍ പ്രവര്‍ത്തനം തുടങ്ങി. മാതാഅമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസിവര്യന്‍ സ്വാമി തുരിയാമൃതാനന്ദപുരി ഭദ്രദീപം കൊളുത്തി ആശുപത്രിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. അമ്മ ചെയ്യുന്ന സേവനങ്ങള്‍ക്ക് അതിരില്ലെന്നും ശബരിമലയില്‍ ഏറ്റവും കൂടുതല്‍ സേവനങ്ങള്‍ ചെയ്യുന്നത് ആരെന്ന് ചോദിച്ചാല്‍ അത് അമൃതാനന്ദമയീമഠമാണെന്നും മഠത്തിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ എത്ര പ്രശംസിച്ചാലും മതിവരില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര തീര്‍ത്ഥാടനകേന്ദ്രം എന്ന നിലയില്‍ ശബരിമലയെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മാതാഅമൃതാനന്ദമയീ മഠത്തിന്റെ സേവനങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. മകരവിളക്കിന് ശേഷമുള്ള മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് മാതാ അമൃതാനന്ദമയീമഠത്തിന്റെ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മചാരി ഡോ. ജഗ്ഗു, ചീഫ് െലയ്‌സണ്‍ ഓഫീസര്‍ മോഹന ചന്ദ്രന്‍നായര്‍, പിആര്‍ഒ ശശികളരിയേല്‍, ആര്‍. ജയകുമാര്‍, ബ്രഹ്മചാരി രമേഷ്, ബ്രഹ്മചാരി ശിവദാസ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.