ബെംഗളൂരു: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ മാന്‍ ഓഫ് ദി മാച്ച് മഴ. തുടര്‍ച്ചയായ നാലാം ദിവസവും പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ഒരു പന്തുപോലും എറിയാന്‍ സാധിക്കാതിരുന്നതോടെ മത്സരം സമനിലയില്‍ കലാശിച്ചു. ബെംഗളൂരു ടെസ്റ്റിന്റെ ആദ്യദിനം മാത്രമാണ് മത്സരം നടന്നത്.
മത്സരത്തിന്റെ ഒന്നാം ദിനം ദക്ഷിണാഫ്രിക്കയെ 59 ഓവറില്‍ 214നു പുറത്താക്കിയ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 80 റണ്‍സും എടുത്തിരുന്നു. മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 108 റണ്‍സിനു ജയിച്ചിരുന്നു. നാലു ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലാണ്. പരമ്പരയിലെ മൂന്നാം മത്സരം 25 മുതല്‍ നാഗ്പൂരില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: