അന്റാലിയ: ജി20 ഉച്ചകോടിയുടെ സ്മരണയ്ക്കായി തുര്‍ക്കി ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്റ്റാമ്പ് പുറത്തിറക്കി. ഉച്ചകോടിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നരേന്ദ്രമോദിക്കൊപ്പം ഉച്ചകോടിയില്‍ പങ്കെടുത്ത മറ്റ് നേതാക്കളുടെയും സ്റ്റാമ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്.
2.80 തുര്‍ക്കി ലിറ മൂല്യമുള്ള സ്റ്റാമ്പില്‍ മോദിയുടെ ചിത്രത്തിനൊപ്പം ഭാരതത്തിന്റെ ദേശീയ പതാകയുമുണ്ട്. ചുവടെ നരേന്ദ്രമോദി ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 15,16 തീയതികളില്‍ തുര്‍ക്കി റിസോര്‍ട്ട് ടൗണില്‍ നടന്ന ഉച്ചകോടിയിലാണ് മോദി പങ്കെടുത്തത്.
ലോകത്തെ വലുപ്പമുള്ളതും ശക്തിയുള്ളതുമായ 19 രാജ്യങ്ങളുടെ നേതാക്കന്മാരും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ 33 പേരുടെ സ്റ്റാമ്പാണ് പുറത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: