പരവൂര്‍: പരവൂര്‍ നഗരസഭയില്‍ വിമതന്മാരെ കൂട്ടുപിടിച്ച് എല്‍ഡിഎഫ് അധികാരത്തില്‍. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടിയ എല്‍ഡിഎഫ് കോണ്‍ഗ്രസ് വിമതനായി മത്സരിച്ച മുന്‍ചെയര്‍മാന്‍ സുധീര്‍ ചെല്ലപ്പനെയും പൊഴിക്കരയില്‍ സ്വതന്ത്രനായി മത്സരിച്ച ബൈജുവിനെയും സ്വാധീനിച്ചാണ് അധികാരമേറിയത്. സുധീര്‍ ചെല്ലപ്പന് ഒട്ടനവധി വാഗ്ദാനങ്ങള്‍ നല്‍കിയാണ് എല്‍ഡിഎഫ് സ്വന്തം പക്ഷത്തു നിര്‍ത്തിയത്. പൊഴിക്കരയില്‍ സ്വതന്ത്രനായി മത്സരിച്ച ബൈജുവിനും വന്‍ഓഫറുകള്‍ നല്‍കിയിട്ടുണ്ടെന്ന് സഖാക്കള്‍ രഹസ്യമായി വെളിപ്പെടുത്തുന്നു. പേരാല്‍ വാര്‍ഡില്‍ നിന്നും ജയിച്ച കെ.പി.കുറുപ്പാണ് നഗരസഭാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചത്. ബിജെപിയിലെ പ്രദീപ് ജി.കുറുമണ്ടല്‍ സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുണ്ടായിരുന്നു. കോണ്‍ഗ്രസിലെ എ.ഷുഹൈബും മത്സരത്തിനുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: