മുംബൈ: ഷീനാ ബോറ വധക്കേസുമായി ബന്ധപ്പെട്ട് മുംബൈ എസ്പ്ലനേഡ് കോടതിയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
സിബിഐ തയ്യാറാക്കിയ ആയിരം പേജടങ്ങിയ കുറ്റപത്രത്തില്‍ ഷീനയുടെ അമ്മ ഇന്ദ്രാണി മുഖര്‍ജി, ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവരെ പ്രതി ചേര്‍ത്തിട്ടുണ്ട്.
നേരത്തെ ശ്യാംവര്‍ റായ് കോടതി മുമ്പാകെ മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രിമിനല്‍ പ്രൊസീഡറിലെ സെക്ഷന്‍ 164 പ്രകാരമാണ് റായ് കോടതി മുമ്പാകെ മൊഴി രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: