തുറവൂര്‍: കുത്തിയതോട് ഗ്രാമപഞ്ചായത്തില്‍ സ്വതന്ത്രയ്ക്ക് പ്രസിഡന്റ് സ്ഥാനം നല്കി എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. പ്രസിഡന്റായി സ്വതന്ത്രഅംഗം പ്രേമ രാജപ്പനെ എല്‍ഡിഎഫ് പിന്തുണയോടെ തെരഞ്ഞെടുത്തു. ഇവിടെ മൂന്ന് മുന്നണികള്‍ക്കും അഞ്ചുവീതം സ്ഥാനങ്ങളും ഒരു സ്വതന്ത്ര അംഗവുമായിരുന്നു. സ്വതന്ത്ര അംഗം പിന്തുണ പ്രഖ്യാപിച്ചതോടെയാണ് എല്‍ഡിഎഫിന് ഭൂരിപക്ഷമായത്. തുടര്‍ന്ന് കോ ണ്‍ഗ്രസും ബിജെപി സമത്വമുന്നണിയും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞടുപ്പ് ഇന്ന് നടക്കും.
തുറവൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റായി സിപിഎമ്മിലെ അനിതാ സോമനും വൈസ് പ്രസിഡന്റായി ജെയിന് ഏണസ്റ്റും തെരഞ്ഞടുക്കപ്പെട്ടു. പട്ടണക്കാട് പഞ്ചായത്തില്‍ സിപിഎമ്മിലെ ടി.എം. ഷെറീഫ് പ്രസിഡന്റും സിപിഐ യിലെ മായ സുദര്ശനന് വൈസ്പ്രസിഡന്റായും തെരഞ്ഞടുക്കപ്പെട്ടു. വയലാര്‍ പഞ്ചായത്തില്‍ സിപിഐയിലെ ബാഹുലേയനെ പ്രസിഡന്റായും സിപിഎമ്മിലെ ഗീത വിശ്വംഭരനെ വൈസ് പ്രസിഡന്റായും തെരഞ്ഞടുത്തു. അരൂരില്‍ പ്രസിഡന്റായി സിപിഎമ്മിലെ രത്നമ്മ നറുക്കെടുപ്പിലൂടെ തെരഞ്ഞടുക്കപ്പെട്ടു. എല്‍ഡിഎഫിനും യുഡിഎഫിനും പതിനൊന്നു വീതം സീറ്റുകളാണ് ലഭിച്ചത്. ഇവിടെ വൈസ് പ്രസിഡന്റായി സിപിഐയിലെ നന്ദകുമാര്‍ തെരഞ്ഞടുക്കപ്പെട്ടു. എഴുപുന്നയില്‍ പ്രസിഡന്റായി കോണ്‍ഗ്രസിലെ ശ്യാമളകുമാരിയും വൈസ്പ്രസിഡന്റായി എം.കെ. ജോണപ്പനും തെരഞ്ഞടുക്കപ്പെട്ടു. കോടംതുരുത്തില്‍ കോണ്‍ഗ്രസിലെ ഷൈനിയെ പ്രസിഡന്റായും പി.പി. മധുവിനെ വൈസ് പ്രസിഡന്റായും തെരഞ്ഞടുത്തു.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി സിപി ഐയിലെ വത്സല തമ്പിയേയും വൈസ് പ്രസിഡന്റായി സിപിഎമ്മിലെ സി.ടി. വിനോദിനേയും തെരഞ്ഞടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: