കൈക്കൂലിക്കേസ്: മുന്‍ വില്ലേജാഫീസര്‍ക്ക് തടവും പിഴയും

Thursday 19 November 2015 8:31 pm IST

ആലപ്പുഴ: പത്തു വര്‍ഷം മുമ്പ് കൈക്കൂലി വാങ്ങിയ മുന്‍ വില്ലേജാഫീസര്‍ക്ക് മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷിച്ച് കോട്ടയം വിജിലന്‍സ് കോടതി ഉത്തരവായി. ആലപ്പുഴ കളര്‍കോട് സ്വദേശി ഗോപാലകൃഷ്ണനെയാണ് ശിക്ഷിച്ചത്. 2005 ജനുവരി 20നായിരുന്നു സംഭവം. മുട്ടാര്‍ പഞ്ചായത്ത് നൂറുപറവീട്ടില്‍ ശങ്കറാണ് പരാതിക്കാരന്‍. ഇയാളുടെ സഹോദരിക്ക് വിദേശത്തുപോകാന്‍ പാസ്‌പോര്‍ട്ട് എടുക്കുന്നതിന് ജനനസര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് ഗോപാലകൃഷ്ണന്‍ 2,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റുചെയ്തു. 2011ല്‍ ഗോപാലകൃഷ്ണന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.