ചേര്‍ത്തല: ആലപ്പുഴ റവന്യൂജില്ലാ കായികമേള 21, 22 തീയതികളില്‍ സെന്റ് മൈക്കിള്‍സ് കോളേജ് ഗ്രൗണ്ില് നടക്കും. രണ്് ദിവസങ്ങളിലായി 94 ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. പതിനൊന്ന് ഉപജില്ലകളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കും. സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര് എന്നീ വിഭാഗങ്ങളിലായാണ് മല്‍സരങ്ങള്‍. ഒന്ന് രണ്് മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സംസ്ഥാന മേളയില്‍ പങ്കെടുക്കാനാകുമെന്നും അവര്‍ പറഞ്ഞു.
രാവിലെ 9.30 ന് കെ.സി. വേണുഗോപാല്‍ എംപി മേള ഉദ്ഘാടനം ചെയ്യും. എ.എം. ആരിഫ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് നേടിയ കായികാദ്ധ്യാപകന്‍ കെ.കെ. പ്രതാപനെ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന് ആദരിക്കും. 22 ന് വൈകിട്ട് സമാപനസമ്മേളനത്തില്‍ ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷ്മി അദ്ധ്യക്ഷത വഹിക്കും. പി. തിലോത്തമന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമാ ജോജോ സമ്മാനദാനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: